Thirakalkkappuram poster

1998 · song 5

Kollimeen

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Johnson

Lyrics

കൊള്ളിമീന്‍ കോറിയ വാനത്ത് വെള്ളിയുദിക്കണ നേരത്ത് കൊള്ളിമീന്‍ കോറിയ വാനത്തു് വെള്ളിയുദിക്കണ നേരത്തു് എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ ഏഴു കടലിലും തേടി ഞാന്‍ ഏഴു കടലിലും തേടി ഞാന്‍ ആകാശത്തപ്പന് കടലമ്മയ്ക്കൊരു പുടവകൊടുക്കാന്‍ പൂതി ഒന്നു കെട്ടിപ്പിടിക്കാന്‍ പൂതി (2) രാവിന്റെ പുള്ളിപ്പുടവയും നീട്ടി രാവിന്റെ പുള്ളിപ്പുടവയും നീട്ടി മേലേയിരിപ്പാണ് കര‍ഞ്ഞിരിപ്പാണ് മൂപ്പന്‍ കരഞ്ഞിരിപ്പാണ് ..ഓ..ഓ..ഓ കൊള്ളിമീന്‍ കോറിയ വാനത്തു് വെള്ളിയുദിക്കണ നേരത്തു് എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ ഏഴു കടലിലും തേടി ഞാന്‍ ഏഴു കടലിലും തേടി ഞാന്‍ ഓളഞൊറിവെച്ച് മിന്നിത്തിളങ്ങണ നീലമേലാടയും ചുറ്റി നല്ല പൂനുരപ്പുഞ്ചിരി പാറ്റി (2) തുള്ളിക്കളിക്കും കടലിനെ നോക്കി തുള്ളിക്കളിക്കും കടലിനെ നോക്കി നീറിയിരിപ്പാണ് തേങ്ങിയിരിപ്പാണ് മൂപ്പന്‍ തേങ്ങിയിരിപ്പാണ് ..ഓ..ഓ..ഓ.. കൊള്ളിമീന്‍ കോറിയ വാനത്തു് വെള്ളിയുദിക്കണ നേരത്തു് എന്നുള്ളില്‍ നീന്തണ സ്വര്‍ണ്ണമീനേ നിന്നെ ഏഴു കടലിലും തേടി ഞാന്‍ ഏഴു കടലിലും തേടി ഞാന്‍

Published by the catalogue editor. Rights remain with the original creators.