1998 · song 3
Karayude Maaril Thalodi
Credits
- Singer
-
KJ Yesudas
P Leela
- Lyricist
- Yusufali Kecheri
- Composer
- Johnson
Lyrics
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ
കാവലിനുണ്ടല്ലോ കടലമ്മ
ആരിരാരോ ആരാരോ
ആരീ..രാരോ ആരാരോ..
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ
കാവലിനുണ്ടല്ലോ കടലമ്മ
ആരിരാരോ ആരാരോ
ആരീ..രാരോ ആരാരോ..
നീറും മനസ്സിലും നീരാഴിച്ചുണ്ടിലും
നില്‍ക്കാത്ത പാട്ടാണ്
പെണ്ണിന്‍ കരളിലെ പാട്ടിനു താളമായി
കണ്ണീരു കൂട്ടാണ് (2)
ഈണമുതിരുന്ന നെഞ്ചകത്തെപ്പോഴും
ദുഃഖത്തിന്‍ കൂടാണ്
വെറും ദുഃഖത്തിന്‍ കൂടാണ്
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
തിരകള്‍ക്കപ്പുറം കടലമ്മയ്ക്കൊരു
മാണിക്യക്കൊട്ടാരം (2)
അതിനുള്ളില്‍ കടലമ്മ മക്കള്‍ തന്‍ നോവാറ്റാന്‍
പാടുന്നു രാരീരം മീട്ടിപ്പാടുന്നു രാരീരം
കരയുടെ മാറില്‍ തലോടി
തിരയൊരു താരാട്ടു പാടി
ഇനി നീയുറങ്ങെന്റെ സീതമ്മ
കാവലിനുണ്ടല്ലോ കടലമ്മ
കാവലിനുണ്ടല്ലോ കടലമ്മ
ആരിരാരോ ആരാരോ
ആരീ..രാരോ ആരാരോ..
ആരിരാരോ ആരാരോ
ആരീ..രാരോ ആരാരോ..
Published by the catalogue editor. Rights remain with the original creators.