Rakthasakshikal Sindabad poster

1998 · song 7

Vaikaashi Thennalo

Credits

Singer
KS Chithra MG Sreekumar
Lyricist
Gireesh Puthenchery
Composer
MG Radhakrishnan

Lyrics

വൈകാശിത്തെന്നലോ തിങ്കളോ നീ വൈശാഖപ്പുലരി തൻ പുണ്യമോ കോടി ജന്മമായ് നോറ്റ നൊയമ്പോ വേദസാരമായ് പെയ്ത മന്ത്രമോ സുഖകരമൊരു ത്യാഗരാജ കീർത്തന  ശ്രുതിസുഖലയമോ (വൈകാശി..) രാധാസമേതാ കൃഷ്ണാ കൃഷ്ണാ (4) വനമാലിയായ് നിൻ വല്ലകിയിൽ രാഗഭാവുകം ഞാനുണർത്തീ ആ..ആ.ആ.ആ.... ഒരു നൂറു നന്മകൾ നേർന്നു കൊണ്ടെൻ ഭാഗ്യജാതകം നീയെഴുതി കനിവോലും കാവേരി തീർത്ഥവുമായ് (2) തിരുവൈയാർ തംബുരുവിൽ  ഭൈരവിയായ്  (വൈകാശി..) നന്ദകുമാരാ നവനീത ചോരാ (2) വൃന്ദാവന ഗോവിന്ദമുരാരേ (2) രാധാസമേതാ സമേതാ സമേതാ കൃഷ്ണാ സ്വരപാരിജാതമായ് പൂത്തൊരുങ്ങാൻ സ്വർണ്ണരേണുവാൽ കോലമിടാൻ ആ..ആ..ആ.ആ.... നവരാത്രി ദീപം ചാർത്തി വെയ്ക്കാം നാദനൂപുരം കോർത്തു തരാം കൊതിയോടെ ഞാനെന്നും പിൻ തുടരാം (2) ചെന്തമിഴിൻ പൊൻ ചിമിഴിൽ വീണുറങ്ങാം (വൈകാശി...) ------------------------------------------------------------------------------

Published by the catalogue editor. Rights remain with the original creators.