1964 · song 8

Pande Paranju Njan Ponne [Kudumbasuthranam]

From Atom Bomb

Credits

Singer
KJ Yesudas LR Eeswari
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

വൺ ടൂ ത്രീ ഫോർ ഫൈവ് സിക്സ്.. അയ്യയ്യോ പിന്നെയും കിടക്കുന്നല്ലോ പത്ത് പന്ത്രണ്ട് പണ്ടേ പറഞ്ഞു ഞാൻ പൊന്നേ നീയിത്ര പണ്ടാരങ്ങളെ പെറ്റു കൂട്ടരുതെന്ന് കണ്ടമാനം നടന്നിട്ട് കഞ്ഞിക്കു ഗതിയറ്റ് തെണ്ടും മുൻപ് ചൊല്ലി വരാൻ നാണമില്ലേ അയ്യയ്യേ നാണമില്ലേ (പണ്ടേ...) നാണിക്കുന്നതെന്തിനടീ  ഞാൻ ചെയ്ത കുറ്റമോ ഞാൻ ചെയ്ത കുറ്റമാ ആരു ചെയ്ത കുറ്റം ദൈവം ചെയ്ത കുറ്റം ആരു ചെയ്ത കുറ്റം ആ ദൈവം ചെയ്ത കുറ്റം പണ്ടേ പറഞ്ഞു ഞാൻ പൊന്നേ നീയിത്ര പണ്ടാരങ്ങളെ പെറ്റു കൂട്ടരുതെന്ന് കണ്ടമാനം നടന്നിട്ട് കഞ്ഞിക്കു ഗതിയറ്റ് തെണ്ടും മുൻപ് ചൊല്ലി വരാൻ നാണമില്ലേ അയ്യയ്യേ നാണമില്ലേ മോങ്ങരുത് മങ്കികളേ മാക്രികളേ ഡാങ്കികളേ (2) മോണ്‍സ്സിയര്‍ക്കു കലിവന്നാല്‍ ജീവനെടുക്കും വല്ലതുമായ് ഇതുങ്ങള്‍ക്ക് കഞ്ഞിവെള്ളം കൊടുക്കാതെ തല്ലിയാലും തകര്‍ത്താലും തരപ്പെടുമോ ഉണ്ണാന്‍ കൊടുക്കണം ഉടുക്കാന്‍ കൊടുക്കണം എമ്മേ ബീയേ ക്ലാസ്സിലൊക്കെ പഠിപ്പിക്കേണം ഒന്നോ രണ്ടോ കുട്ടിയെങ്കില്‍ എങ്ങിനെയും ശെരിപ്പെടും പിന്നെയും കിടക്കുന്നല്ലോ പത്തുപന്ത്രണ്ട് പിള്ളേരേയും വാരിയിട്ടു വല്ല കിണറ്റിലും ചെന്നു നല്ല തങ്ക ചെയ്ത പോലെ ഞാന്‍ എടുക്കുമേ (2) കരളു തകരുന്നെടി കരയാതെ കണ്മണി പരമ രഹസ്യമൊന്നിങ്ങടുത്തു വന്നേ രഹസ്യമോ രഹസ്യം പറഞ്ഞാട്ടേ കേളെടി രാമച്ചാരേ പെണ്ണുമ്പിള്ള പേറു നിറുത്തി എങ്ങനെ അങ്ങനെ ഓ ഹോ ഉ ഹൂം ആവശ്യമുള്ള മക്കളായിത്തീര്‍ന്നാല്‍  ഇന്നൊരനുഗ്രഹം വാസക്ടമി ഓപ്പറേഷന്‍ ആവശ്യമുള്ള മക്കളായിത്തീര്‍ന്നാല്‍  വാസക്ടമി ഓപ്പറേഷന്‍ വന്നേ വന്നേ രൂപായും കിട്ടും

Published by the catalogue editor. Rights remain with the original creators.