1998 · song 8

Thirayezhuthum Mannil [D2]

Credits

Singer
KJ Yesudas KS Chithra
Lyricist
S Ramesan Nair
Composer
Nadirsha

Lyrics

ആ ... ആ....ആ....  തിരയെഴുതും മണ്ണിൽ ഒരു കാവ്യം  കരപറയും പൊന്നേ ഇത് പ്രേമം  മലർവിരിഞ്ഞാലും കണ്ണേ മഴപൊഴിഞ്ഞാലും  മാറിൽ നീ ചേർക്കുമ്പോൾ മധുരമീ പ്രേമം [തിരയെഴുതും..... നിറപറ കവിയുമൊരാഴകേ ഇതൾമിഴി എഴുതിയ കുളിരേ കവിതകൾ നിന്നെത്തേടി പോരില്ലേ  വിരലുകളരുളിയപുളകം വെറുമൊരു തളിരിനു സുഖദം  ഇനിയൊരു ജന്മംകൂടി കാണില്ലേ  മിഴികളിലില്ലയോ പ്രണയസമുദ്രം  അതിലലിയുന്നുവോ ഹൃദയസുഗന്ധം  അരികിലൊരാകാശ പൂവഴകില്ലേ [തിരയെഴുതും.....  ഉണരുമൊരുയിരിനു മൊഴിയായി  സിരകളിൽ ഒരു സുഖലയമായി  ഇടവഴി കാറ്റായെന്നും പോരില്ലേ  പകലിനു ചിറകടി തളരും  ഇരവുകൾ ഇണകളെ അറിയും  അതുവരെ എന്നും കാത്തുനിൽക്കില്ലേ  പുതുമകളോരാന്നായി നാമറിയില്ലയോ  പുലരികളോരോന്നും നേരറിയില്ലയോ  അതുവരെ നാം എന്നും കാമുകരല്ലേ [തിരയെഴുതും...

Published by the catalogue editor. Rights remain with the original creators.