1964 · song 5
Naanikkunnille
Credits
- Singer
- P Leela AP Komala
- Lyricist
- Thirunayinaarkurichi Madhavan Nair
- Composer
- Br Lakshmanan
Lyrics
നാണിക്കുന്നില്ലേ ഇത് നാഗരീകമാണല്ലേ
നൈലോണ്‍ ഫ്രോക്ക് ഹൈ ഹീല്‍ സ്ലിപ്പര്‍
നഖവും മുഖവും ചായം ഇത് നാഗരീകമാണല്ലേ
പൂരുഷന്റെ കണ്ണിൽ പ്രിയതാരമാകണമെങ്കിൽ
നാരികൾ വേഷം എന്തിതില്‍ ദോഷം
നാണിക്കിലെന്തു വിശേഷം നീ
നാണിക്കിലെന്തു വിശേഷം
സിഗററ്റു വലിക്കണം ലഹരികള്‍ വേണം
സ്വിമ്മിംഗ് പൂളില്‍ നീന്തേണം
അന്യരുമായി ഡാന്‍സും പാർട്ടിയും
ഇന്നത്തെ യുവതിക്കു വേണം
ഇന്നത്തെ യുവതിക്കു വേണം
ഭർത്താവിന്നതു കൗതുകമെങ്കിൽ
നൃത്തം ചെയ്യുകിലെന്തേ
പാട്ടും ഡാൻസും പാർട്ടിയുമായി
കൂട്ടു കൂടുകിലെന്തേ - അവൾ
പാട്ടും ഡാന്‍സും പാര്‍ട്ടിയുമായി
കൂട്ടു കൂടുകിലെന്തേ
പൂരുഷന്റെ കണ്ണിൽ പ്രിയതാരമാകണമെങ്കിൽ
നാരികൾ വേഷം എന്തിതില്‍ ദോഷം
നാണിക്കിലെന്തു വിശേഷം നീ
നാണിക്കിലെന്തു വിശേഷം
നാണിക്കുന്നില്ലേ ഇത് നാഗരീകമാണല്ലേ
നൈലോണ്‍ ഫ്രോക്ക് ഹൈ ഹീല്‍ സ്ലിപ്പര്‍
നഖവും മുഖവും ചായം ഇത് നാഗരീകമാണല്ലേ
സഖികളരുന്ധതി സാവിത്രികൾ തൻ
കഥകൾ നിറയും നാട്ടിൽ
കഥകൾ നിറയും നാട്ടിൽ (സഖി.. )
പതിയെ ശാസന ചെയ്യുകയെന്നോ
ഭാര്യമാർ വീട്ടിൽ
നമ്മുടെ ഭാരത തറവാട്ടിൽ
അന്നു പുരുഷനു ധർമ്മം നീതികൾ
എന്നിവയെല്ലാം വേണം
എന്നിവയെല്ലാം വേണം
ഇന്നത്തെ സുഖം ഇന്നത്തെ രസം
ഇന്നതു മാത്രം വേണം - പുരുഷനു
ഇന്നതു മാത്രം വേണം
ആഹാ ഹാ..ആ..
Published by the catalogue editor. Rights remain with the original creators.