1964 · song 3

Ennumuthal Ennumuthal

From Atom Bomb

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

എന്നു മുതല്‍ എന്നു മുതല്‍ ഇന്നുവരും നീയെന്ന് എന്‍ കണ്ണു രണ്ടും കൊതിച്ചിരുന്നു എന്തെല്ലാം പറയുവാന്‍ എന്തെല്ലാം അറിയുവാന്‍  എന്‍ ചിത്തം നൊന്തു തുടിച്ചിരുന്നു  (എന്നു മുതല്‍... ) പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍ പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍ (2) പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില്‍ പോന്നതില്ല നീയെന്റെ ജീവിതേശ്വരാ (എന്നു മുതല്‍... ) മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍ പ്രേമത്തിന്‍ പൂമാല കോർത്തു വാടാത്ത മാല്യമിതു നിന്‍ കഴുത്തില്‍ അണിയുവാന്‍ ഓടിയണഞ്ഞു ഞാന്‍ നിന്നരികെ തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ.. തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ...

Published by the catalogue editor. Rights remain with the original creators.