1998 · song 1
Aadya darshanam (Filler Song - Ninakkai)
Credits
- Singer
- Biju Narayanan Sangeetha (New)
- Lyricist
- P Bhaskaran
- Composer
- Jose T Puthoor
Lyrics
ആദ്യദർശനം മറന്നുവോ
ആദ്യസ്പർശനം മറന്നുവോ
ആദ്യചുംബനം അമൃതചുംബനം
അധരചുംബനം മറന്നോ
(ആദ്യ......)
ആദ്യമടുത്തപ്പോൾ എന്നോടു
ചോദിച്ച ചോദ്യം മത്സഖീ മറന്നുവോ
അന്നേരം ചെവിയിൽ മറ്റാരും കേൾക്കാതെ
കിന്നാരം പറഞ്ഞതും ഓർക്കുന്നോ
(ആദ്യ...)
കതിർമണ്ഡപത്തിലെ കരബന്ധനത്തിൽ
കൈയ്യിൽ നുള്ളിയതും ഓർക്കുന്നോ
മണിയറവാതിലടച്ചപ്പോൾ നാണിച്ചു
മാറിക്കളഞ്ഞതും ഓർക്കുന്നോ
(ആദ്യ....)
Published by the catalogue editor. Rights remain with the original creators.