Maattuppetti Machaan poster

1998 · song 1

Chillujannalinte arikil

Credits

Singer
KS Chithra MG Sreekumar
Lyricist
Bichu Thirumala
Composer
Thankaraj

Lyrics

ചില്ല് ജന്നലിന്റെ അരികിൽ പൂത്തു നിന്ന തേൻ കിനാവേ  എന്തിനെന്റെ മാനസത്തിൻ വാതലിൽ വന്നൂ നീ  അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ  എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം  ഞാൻ പാടിയുറക്കീടാം  കാലങ്ങൾ പോയാലും കാതങ്ങൾ ചെന്നാലും നീയെൻ ജീവനല്ലേ  കണ്ടത് തടിയത് തേടി നടന്നൊരു നാടൻ കാമുകനല്ലാ ഞാൻ  മഞ്ഞലനൂറും തെന്നലിലാടും ഞാനൊരു മാമ്പൂ പെണ്ണല്ലാ  കണ്ടത് തടിയത് തേടി നടന്നൊരു നാടൻ കാമുകനല്ലാ ഞാൻ  മഞ്ഞലനൂറും തെന്നലിലാടും ഞാനൊരു മാമ്പൂ പെണ്ണല്ലാ  ഒരുപിടി മധുരമിതൊരു ചെറു കരളിതു മാത്രം  ആരാരോ ആരോ മനസ്സിലെ മണിയറയിൽ  അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ  എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം  ഞാൻ പാടിയുറക്കീടാം  ഇത്തിരിയകലെയൊരൊത്തിരി വലിയൊരു ചിത്തിരമാളിക മേലേ നാം  നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊൻപൂ മുത്തിനെ താരാട്ടാം  ഇത്തിരിയകലെയൊരൊത്തിരി വലിയൊരു ചിത്തിരമാളിക മേലേ നാം  നെഞ്ചിലെ മോഹം കുമ്പിളിലാക്കി പൊൻപൂ മുത്തിനെ താരാട്ടാം ഇളമനസ്സുകളുടെ കുസൃതികളറിയരുതാരും  നിൻ നാണം പോലും ചൊടികളിലമൃതേകും  അരുതേ, നീ വെറുതെ എങ്ങോ പറന്നു പോയിടല്ലേ  എൻ മനസ്സിൻ മഞ്ചലിൽ നിൻ ശയ്യയൊരുക്കീടാം  ഞാൻ പാടിയുറക്കീടാം  കാലങ്ങൾ പോയാലും കാതങ്ങൾ ചെന്നാലും നീയെൻ ജീവനല്ലേ

Published by the catalogue editor. Rights remain with the original creators.