1998 · song 5

Karalinte Novarinjal

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
Berny Ignatius

Lyrics

കരളിന്റെ നോവറിഞ്ഞാൽ കളിവീണ പാടുമോ കടലിന്റെ നൊമ്പരങ്ങൾ മുകിലായി മാറുമോ നീയെന്തിനെൻ സ്വപ്നമായ് ദേവീ കന്നിമഴ പോലീ സ്നേഹം കുന്നിമണി പോലീ മോഹം (2) [കരളിന്റെ...] നെഞ്ചിലെ കൂട്ടിനുള്ളിൽ നീയല്ലയോ പഞ്ചമി ചന്ദ്രലേഖേ നീ മായുമെന്നോ (2) അറിയാമൊഴിയിൽ ഒരു തേങ്ങലാകുന്നു ഞാൻ അലയാനിരുളിൽ ഒരു പാവയാകുന്നു ഞാൻ നിനക്കെന്റെ കണ്ണീർപ്പൂവിൻ തേൻ തുള്ളികൾ (കരളിന്റെ...) മണ്ണിതിൽ വീണ പൂക്കൾ ഈ ഓർമ്മകൾ പിന്നെയും പിൻ നിലാവിൽ തേങ്ങുന്നതെന്തേ (2‌) ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായ് തെളിയും അതിലെന്റെ ജീവനാളം നിനക്കെന്റെ ജന്മം പോലും നീർപ്പോളയായ് (കരളിന്റെ..)

Published by the catalogue editor. Rights remain with the original creators.