1964 · song 6

Paathiraappoovonnu Kanthurannaal (Sad)

From Althaara

Credits

Singer
S Janaki LR Eeswari Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
MB Sreenivasan

Lyrics

ആ..ആ..ആ.... ഉം..ഉം...ഉം.. പാതിരാപ്പൂവൊന്ന്..  പാതിരാപ്പൂവൊന്നു കണ്‍ തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ (2) പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു  പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു (പാതിരാ..) എന്നത്തെക്കാളും മധുരമായി ഇന്നത്തെ പൂങ്കുയില്‍ പാടുന്നില്ലേ ഇന്നത്തെയോരോരോ പൂങ്കിനാവും നിന്നെക്കുറിച്ചുള്ള ഗാനമല്ലേ നിന്നെക്കുറിച്ചുള്ള ഗാനമല്ലേ (പാതിരാ..) എന്നിരുള്‍ മൂടിയ രാവുകളില്‍ നിന്നൊളിയെങ്ങും നിറഞ്ഞുവല്ലോ (2) പൊട്ടിയ പൊന്‍വീണക്കമ്പികളില്‍ പൊട്ടിച്ചിരികള്‍ പകരുക നീ (2) പാതിരാപ്പൂവൊന്നു കണ്‍ തുറക്കാന്‍ പാലൊളിച്ചന്ദ്രനുദിച്ചുവന്നൂ പൂവിന്റെ ഉള്ളിലെ പുഞ്ചിരിയാല്‍ പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു  പൂന്തിങ്കള്‍ പാലൊളി തൂകി നിന്നു

Published by the catalogue editor. Rights remain with the original creators.