1998 · song 7

Thinkaloru Thankathambaalam

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Raveendran

Lyrics

തിങ്കളൊരു തങ്കത്താമ്പാളം യാമമൊരു യമുനാനദിയോളം കനവിന്റെ പാലക്കൊമ്പത്ത് അഴകിന്റെ പീലിക്കാവടികൾ ഇനിയെന്തു വേണം.... നിറങ്ങളേഴും വിരിഞ്ഞുവല്ലോ നമുക്കുവേണ്ടി ഓ... താരഹാരം ചാർത്തിനിൽപ്പൂ ശ്യാമരാത്രി താലവൃന്ദമേന്തീ നീലാമ്പൽ... അകലെയെങ്ങോ രാക്കുയിൽപ്പാട്ടുണർന്നൂ മുളങ്കുഴലിൽ മൗനരാഗം പെയ്‌തലിഞ്ഞു തുളുമ്പുന്നു കാതോടു കാതോരമനുരാഗ- മന്ത്രങ്ങളായ് നിന്റെ പൊന്നോർമ്മകൾ (തിങ്കളൊരു) പടിയ്‌ക്കലോളം നോക്കിനോക്കി കൺ‌ കുഴഞ്ഞൂ വരുമെന്നു ചൊന്നവൻ വന്നില്ല... കഥയറിയാതെ തോഴിമാർ കളിപറഞ്ഞു അഷ്‌ടമംഗല്യം മിഴികളിൽ പൂത്തുലഞ്ഞു അവനെന്തിനന്നെയാരോരുമറിയാതെ മൗനത്തിൽ മുത്തിച്ചുവപ്പിച്ചു പോയ് (തിങ്കളൊരു)

Published by the catalogue editor. Rights remain with the original creators.