1998 · song 6

Marathakaraavin Karayil

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Raveendran

Lyrics

മരതകരാവിൻ കരയിൽ മഞ്ജുവസന്തം‌പോലെ പീലി വിടർത്തുകയാണെൻ കാവ്യനിലാവിൻ ലോകം എന്റെ കിനാവിന്നഴകിൽ ഉയരുകയാണൊരു വീട് അതിരുകളില്ലാത്ത വീട്.... (മരതകരാവിൻ) മേലാപ്പുകൾ വർണ്ണമഴവില്ലുകൾ നീരാളമായ് സ്വർണ്ണമുകിൽമാലകൾ സിന്ദൂ‍രമഞ്ചാടികൾ കൈക്കുമ്പിളിൽ വാരിത്തൂവും നാടോടി ഞാൻ ഒന്നേന്തി നിന്നാൽത്തൊടാമാകാശ- ഗോപുരമീക്കൈകളാൽ (ഒന്നേന്തി) വാതിൽക്കലെത്തുന്നു ശ്രീരാഗചന്ദ്രിക ഓ... (മരതകരാവിൻ) മുറ്റങ്ങളിൽ മുത്തു പൊഴിയും സ്വരം പൂങ്കാവിലോ രാഗവെൺചാമരം ഏകാന്തതീരങ്ങളിൽ സ്‌നേഹോദയം കാണാൻ വരും സഞ്ചാരി ഞാൻ (മുറ്റങ്ങളിൽ) ശൃംഗാരയാമം പൂക്കും അഭിരാമരാത്രിതൻ ആരാധകൻ ഇന്നെന്റെ മൺ‌വീട്ടിൽ ഉല്ലാസഗീതങ്ങൾ ഓ... (മരതകരാവിൻ)

Published by the catalogue editor. Rights remain with the original creators.