Aadyakiranangal poster

1964 · song 7

Kizhakku Dikkile

Credits

Singer
AP Komala
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്‌ മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ്‌ മുറുക്കിത്തുപ്പിയതാരാണ്‌ (കിഴക്കു... ) മലമുകളിലെ കിറുക്കന്‍ കാറ്റിന്‌ കലിയിളകിയ കാലത്ത്‌ കലിയിളകിയ കാലത്ത്‌ (2) മുല്ലവീട്ടിലെ മുത്തശ്ശിതള്ളേടെ പല്ലുകൊഴിച്ചതാരാണ്‌ പല്ലുകൊഴിച്ചതാരാണ്‌ (കിഴക്കു... ) വെള്ളത്തുണിയിട്ടു മാനത്തെപ്പെണ്ണുങ്ങള്‍ പള്ളിയില്‍ പോകണ നേരത്ത്‌ പള്ളിയില്‍ പോകണ നേരത്ത്‌ (2) ഓടക്കാട്ടില്‍ ഒളിച്ചിരുന്നു ഓശാന പാടണതാരാണ്‌ ഓശാന പാടണതാരാണ്‌  (കിഴക്കു... ) ഇടവപ്പാതിക്കു കരിമുകിലുകള്‍ ഇളിച്ചു കാട്ടണ കാലത്ത്‌ ഇളിച്ചു കാട്ടണ കാലത്ത്‌ (2) പടിക്കലെത്തിയ പാണനെപ്പോലെ ഉടുക്കു കൊട്ടണതാരാണ്‌ ഉടുക്കു കൊട്ടണതാരാണ്‌  കിഴക്കു ദിക്കിലെ ചെന്തെങ്ങില്‍ കരിക്കു പൊന്തിയ നേരത്ത്‌ മുരുക്കിന്‍ തയ്യേ നിന്നുടെ ചോട്ടില്‍ മുറുക്കിത്തുപ്പിയതാരാണ്‌ മുറുക്കിത്തുപ്പിയതാരാണ്‌

Published by the catalogue editor. Rights remain with the original creators.