1997 · song 4

Swara Chandrike

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ആ... സ്വരചന്ദ്രികേ ശുഭാലാപമായ് വിരിയുന്നു നീയെന്‍ സാരംഗിയില്‍  പ്രണയാര്‍ദ്രമാം നിമിഷങ്ങളില്‍  നിറപുണ്യമാം ശലഭങ്ങളായ്  വരികെന്റെ മധുശാലയില്‍  ആ... സ്വരചന്ദ്രികേ ശുഭാലാപമായ് വിരിയുന്നു നീയെന്‍ സാരംഗിയില്‍ നീഹാരം ഉരുകുന്ന താഴ്വാരം  ആ... നീഹാരം ഉരുകുന്ന താഴ്വാരം  സനിധമ നിധമഗ മഗരി മഗരിസ നിന്‍ കണ്ണില്‍ ഉദിക്കുന്നു ശ്രീരാഗം ഇതളിട്ടു നില്‍ക്കും ആഹ്ലാദം കതിരിട്ടു നില്‍ക്കും ആപാദം സനിധമ ഗരിഗസ രംഗിലമാകുക എന്റെ വിപഞ്ചിക മൂളുകയാണൊരു ഗമഗ സുഭഗ മധുര മദന  മാസ്മര മോഹന ഭാവന ചാര്‍ത്തിയ  സമ്മോഹഗാനാമൃതം ആ... സ്വരചന്ദ്രികേ ശുഭാലാപമായ്  വിരിയുന്നു നീയെന്‍ സാരംഗിയില്‍ ആ... പാല്‍ത്തൂവല്‍ പൊഴിയുന്ന വിണ്‍കോണില്‍ ആ... പാല്‍ത്തൂവല്‍ പൊഴിയുന്ന വിണ്‍കോണില്‍ സനിധമ നിധമഗ മഗരി മഗരിസ പാല്‍പ്പൂക്കള്‍ വിടര്‍ത്തുന്നു വാസന്തം പ്രിയമൊഴി നിന്നെ പൊതിയാനായ് ഇതൾമിഴിക്കോണില്‍ വിരിയാനായ് ചഞ്ചല നൂപുര ശിഞ്ജിതമേകുമൊ- രെന്റെ കിനാക്കളില്‍ മൂളുകയാണൊരു  പ്രണയം ഹരിതം സുഭഗം ലളിത  പഞ്ചമസുസ്വരധാരയില്‍ മൂടിയ  സായൂജ്യ ഗംഗാജലം  ആ... സ്വരചന്ദ്രികേ  രീ നിധപമഗരീ സരിഗമപ സ്വരചന്ദ്രികേ  ഗഗരിസനിനി രിരിസസനിധ മ ഗമപ സ്വരചന്ദ്രികേ ശുഭാലാപമായ് പമപനിനിപ പമപനിനിപ മഗമഗമ ....... സ്വരചന്ദ്രികേ ശുഭാലാപമായ് വിരിയുന്നു നീയെന്‍ സാരംഗിയില്‍ പ്രണയാര്‍ദ്രമാം നിമിഷങ്ങളില്‍ നിറപുണ്യമാം ശലഭങ്ങളായ്  വരികെന്റെ മധുശാലയില്‍ സ്വരചന്ദ്രികേ ശുഭാലാപമായ്  വിരിയുന്നു നീയെന്‍ സാരംഗിയില്‍ ആ...

Published by the catalogue editor. Rights remain with the original creators.