Aadyakiranangal poster

1964 · song 5

Kalyaanamothiram

Credits

Singer
P Leela
Lyricist
P Bhaskaran
Composer
K Raghavan

Lyrics

കല്യാണമോതിരം കൈമാറും നേരം  കള്ളക്കണ്ണങ്ങോട്ടു നീട്ടിയില്ലേ കള്ളിയെപ്പോലെ നീ നോക്കിയില്ലേ (കല്യാണ... ) ഉല്‍ക്കണ്ഠയെന്തിനോ ഉല്‍ക്കണ്ഠയെന്തിനോ കല്‍ക്കണ്ടമാണു നിന്‍ കാട്ടുരാജ - നല്ല കല്‍ക്കണ്ടം - നല്ല കല്‍ക്കണ്ടമാണു  നിന്റെ കാട്ടുരാജ (കല്യാണ... ) എല്ലാര്‍ക്കും പാഴ്‌മുളയെന്നു തോന്നി പുല്ലാംകുഴലെന്നെനിക്കു തോന്നി (2) പുന്നാരപ്പാട്ടിനാല്‍ പൂമാല ചാര്‍ത്തിടും പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞൂ- അവന്‍ പൊന്നോടക്കുഴലെന്നു ഞാനറിഞ്ഞു (കല്യാണ... ) കട്ടിയിരുമ്പൊത്ത നെഞ്ചിനുള്ളില്‍ കനകം വിളയുന്ന മണ്ണു കണ്ടേ (2) കണ്ണീരൊഴുക്കിയാ മണ്ണും നനച്ചൊരു മാതളപൂന്തോട്ടം ഞാന്‍ വളര്‍ത്തും - അതില്‍ മധുരക്കിനാവുകള്‍ പൂത്തുനില്‍ക്കും (കല്യാണ... )

Published by the catalogue editor. Rights remain with the original creators.