1997 · song 1

Etho Paathayil [F]

Credits

Singer
KS Chithra
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ കാലം നൽകുമീ കനിവിൻ നാളമായ് തരുമോ തരുമോ അലിവിൻ നിലാദീപം (ഏതോ...) നെഞ്ചിലേ തിരുമധുരം  കോരി ഞാൻ നൽകിടാം പാടുവാൻ സ്വരമരുളും  വീണയായ് മാറിടാം വിരിയാൻ മറന്ന മലരേ കരളോടുരുമ്മി നിൽക്കുമോ ഒരു സാന്ത്വനമെന്നുടെ ഓർമ്മയി- ലരുളാൻ ഇതുവഴി വാ ഏതോ പാതയിൽ ഇരുളിൻ യാത്രയിൽ കാലം നൽകുമീ കനിവിൻ നാളമായ് ആർദ്രമായ് ഹൃദയപുടം  നീട്ടി ഞാൻ നൽകിടാം സ്നേഹമാം കനിയമൃതം  മാരിയായ് പെയ്തിടാം അലയാതലഞ്ഞ മനസ്സേ  അഴൽമാഞ്ഞ പാട്ടു മൂളുമോ ഒരു വെൺനുര ചിന്നിയ പാൽക്കട- ലലയായ് ശ്രുതിമധു താ (ഏതോ...)

Published by the catalogue editor. Rights remain with the original creators.