1997 · song 5
Raakkilikal
Credits
- Singer
-
KS Chithra
- Lyricist
-
Kaithapram
- Composer
- Ouseppachan
Lyrics
രാക്കിളികള്‍ ചെക്കേറി വരും
കിളിക്കൂടാണീ കൊച്ചു കളിവീട്
ചന്തമേഴും മണി പളുങ്കുവള്ളം
തുഴഞ്ഞെത്തിയതാനെന്റെ സ്വപ്നങ്ങള്‍.... (രാക്കിളികള്‍....)
മുത്തുകളാല്‍ മണിമാല കൊരുക്കുന്ന മുത്തശ്ശി കഥയുണ്ട്
മാടിവിളിക്കുമ്പോളരികത്തു വന്നെത്തും അമ്പിളിമാമനുണ്ട്... (2)
കണ്ണുനിറഞ്ഞാല്‍ വാരിപ്പുണരുന്ന പൊന്മുളം കാറ്റുണ്ട്.... (രാക്കിളികള്‍....)
കളിവീട്ടില്‍ മണിക്കിളിയമ്മപ്പെണ്ണിന് കടിഞ്ഞൂല്‍ മാംഗല്യം
പുതുക്കപെണ്ണൊരുക്കത്തിനരികത്തൊരായിരം ആയിരം തോഴിമാര്.... (2)
അവളെ കാണുമ്പോള്‍ അവന്റെ നെഞ്ചില്‍ സ്നേഹത്തിന്‍ പാല്‍കടല്.... (രാക്കിളികള്‍....)
Published by the catalogue editor. Rights remain with the original creators.