1997 · song 3

Pranayaaardra Mohajathikal

Credits

Singer
Biju Narayanan Chorus
Lyricist
Kaithapram
Composer
Ouseppachan

Lyrics

(ജതികൾ) പ്രണയാര്‍ദ്ര മോഹജതികള്‍  ആരോമലാള്‍ക്ക് വേണ്ടി  ഇനിയീ ജന്മം എന്നോമലേ  നിനക്ക് വേണ്ടി....  (പ്രണയാര്‍ദ്ര....) (ജതികൾ) കുങ്കുമ പൂക്കള്‍ വിടരുന്നൂ  മഞ്ജീരനാദം കേള്‍ക്കുമ്പോള്‍  ശാരദ രാവുകള്‍ പാടുന്നൂ നിന്‍  കാല്‍ചിലമ്പൊലി ഉണരുമ്പോള്‍  മാനോടും നിന്‍ പദഗതിയില്‍  മയിലാടും നിന്‍ സ്വരമഴയില്‍... (പ്രണയാര്‍ദ്ര....) (ജതികൾ) ശിലകള്‍ പോലും അലിയുന്നു നിന്‍  മന്ദഹാസം പൊഴിയുമ്പോള്‍  ഗോപുര ശില്‍പ്പം മിഴിതുറന്നൂ നിന്‍  പൂവിരല്‍ മെല്ലെ തഴുകുമ്പോള്‍  നീയുണരുമ്പോള്‍ പൊന്‍പുലരീ  നീയാണെന്‍ മനസ്സിന്‍ നവരാത്രി... (പ്രണയാര്‍ദ്ര....) (ജതികൾ)

Published by the catalogue editor. Rights remain with the original creators.