Superman poster

1997 · song 4

Onathumbi paadu

From Superman

Credits

Singer
KJ Yesudas
Lyricist
S Ramesan Nair
Composer
SP Venkitesh

Lyrics

ഉം ഉം ഉം...ഉം.ഉം..ഉം ഓണത്തുമ്പീ പാടൂ  ഓരോ രാഗം നീ ഓര്‍മ്മകള്‍ മേയും കാവില്‍ ഒരു തിരി വയ്ക്കൂ നീ മിഴികള്‍ വിടര്‍ത്താന്‍ വാ  മൊഴികള്‍ പകര്‍ത്താന്‍ വാ മധുമഴ നനയാന്‍ വാ  മനസ്സിലുറങ്ങാന്‍ വാ (ഓണത്തുമ്പീ പാടൂ...) സ്നേഹമൊരു പൂമരം പോല്‍ തണലേകുവാന്‍ ജീവനില്‍ പാല്‍ക്കിനാവിന്‍ കുളിരാകുവാന്‍ കണ്ണെഴുതും കനിവായ് നീ  വിണ്ണറിയും വരമായീ തേടൂ പൊന്നിന്‍ കിളി വാതില്‍  തിരയൂ പവിഴം മിഴിനീരില്‍ (ഓണത്തുമ്പീ പാടൂ...) മണ്ണിലും ഭാഗ്യതാരം ഒളി ചിന്നുവാന്‍ ഉള്ളിലും പൂവനങ്ങള്‍ നിറമേകുവാന്‍ കന്നി മഴയറിയാതെ നീര്‍ മുത്തുമണിയുതിരാതെ നീയും പോരൂ നിഴലായി  നീറും നെഞ്ചില്‍ കുളിരായി.. (ഓണത്തുമ്പീ പാടൂ...)

Published by the catalogue editor. Rights remain with the original creators.