Aadyakiranangal poster

1964 · song 2

Bhaarathamennaal

Credits

Singer
P Susheela Chorus
Lyricist
P Bhaskaran
Composer
K Raghavan

Lyrics

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍  കേവലമൊരുപിടിമണ്ണല്ല  ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ  ജന്മഗൃഹമല്ലോ വിരുന്നുവന്നവര്‍ ഭരണം പറ്റി  മുടിഞ്ഞു പണ്ടീ വീടാകെ വീടുപുതുക്കിപ്പണിയും വരെയും വിശ്രമമില്ലിനിമേല്‍ തുടങ്ങിവെച്ചു നാമൊരുകര്‍മ്മം  തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം സ്വതന്ത്ര ഭാരത വിശാല ഹര്‍മ്മ്യം  സുന്ദരമാക്കും നവകര്‍മ്മം ആ..... ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍  കേവലമൊരുപിടിമണ്ണല്ല  ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ  ജന്മഗൃഹമല്ലോ ഗ്രാമംതോറും നമ്മുടെ പാദം  ക്ഷേമം വിതറി നടക്കട്ടെ കൂരകള്‍ തോറും നമ്മുടെ കൈത്തിരി  കൂരിരുള്‍ കീറിമുറിക്കട്ടെ അടിപതറാതീ ജനകോടികള്‍  പുതുപുലരിയിലേക്കു കുതിക്കട്ടേ അലസതയരുതേ നമ്മുടെ ലക്ഷ്യം അരികെ അരികെ അരികെ.. ആ..... ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍  കേവലമൊരുപിടിമണ്ണല്ല  ജനകോടികള്‍ നമ്മെ നാമായ് മാറ്റിയ  ജന്മഗൃഹമല്ലോ

Published by the catalogue editor. Rights remain with the original creators.