1997 · song 2

Paadum Vaanampaadi

From Shibiram

Credits

Singer
Sujatha Mohan
Lyricist
George Thomas
Composer
SP Venkitesh

Lyrics

പാടും വാനമ്പാടീ  ദൂരേ ദൂരെ  കേഴും ഹൃദയം തേങ്ങി  നീളേ നീളെ താഴമ്പൂവിനും താഴേക്കാട്ടിനും  ഇഴയും ശോകരാഗം  അകലെ അഴലേറും കനവായിരം  (പാടും...) കന്നിമണിമുത്തു വീണു  ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു  ഇടനെഞ്ചിലോ ഇരുള്‍സാഗരം  മനമാടിടും ഈ നിഴല്‍നാടകം  മിഴിനീരിലെ മൊഴിമായുമോ  അലയേറി ആഴിയുലഞ്ഞാടി  ഈ മാത്രയില്‍  (പാടും...) ശിബിരതളം നിറഞ്ഞു  ശിശിരനിലാവ് മാഞ്ഞു  ഇതള്‍ക്കാട്ടിലോ മരുപ്പാഴ്മരം  പകയേറിടും നിന്‍ കനല്‍മാനസം  കണ്ണീരിലെ കനലാറുമോ  കരൾ നീറി ജ്വാല തിരയാളി  ഈ രാത്രിയില്‍  (പാടും...)

Published by the catalogue editor. Rights remain with the original creators.