1997 · song 4
Poovaal Thumbi
Credits
- Singer
-
KJ Yesudas
Chorus
- Lyricist
-
Kaithapram
- Composer
- Johnson
Lyrics
പൂവാൽത്തുമ്പീ പൂവാങ്കുഴലീ (2)
പൊന്നാനത്തുമ്പിയിലൊന്നു
തലോടാന് വാ
തിരുവാറാട്ടിനു മുട്ടിയുരുമ്മി നടക്കാന് വാ
മഴവില്ലിന്
കളിവഞ്ചിയിലിതിലേവായോ
പൂവാൽത്തുമ്പീ - ചെറുപൂവാൽത്തുമ്പീ
പൂവാങ്കുഴലീ -
നല്ല പൂവാങ്കുഴലീ
ആലോലം കൈയിലുണ്ടോ ആനവാല് മോതിരം
കൂടുവിട്ടുകൂടുമാറും
പീലിക്കറുമ്പീ (ആലോലം)
താഴേക്കാവിലെ തപ്പുകൊട്ടിപ്പാടും കുമ്മാട്ടി
കാണാപ്പാടിയില് മൂളിവന്ന ചങ്കരനായാടി
ഓലഞ്ഞാലിയില്
പുള്ളോത്തിപ്പുള്ളുമിങ്ങെത്താറായല്ലോ
കെട്ടാപ്പുര കെട്ടിച്ചപ്പം
പത്തുവെളുപ്പിനു പത്തരമാറ്റ്
പൊള്ളോർക്കുടി മുറ്റത്തപ്പം മൂവന്തിക്കിണ്ണം
(കെട്ടാ)
പൂവാൽത്തുമ്പീ - ചെറുപൂവാൽത്തുമ്പീ
പൂവാങ്കുഴലീ - നല്ല
പൂവാങ്കുഴലീ
സ രി ഗ പ - സ രി ഗ പ
സ നി ധ പ - സ നി ധ പ
സരിഗപധസ -
സരിഗപധസ
സനിധപമഗരി - സനിധപമഗരി ആ...
കുമ്പാളക്കോടി തരാം മണ്ണുണ്ണിപ്പാവ
തരാം
കണ്ണാടം കടയ്ക്കാടം കൂടെക്കളിക്കാം (കുമ്പാള)
കാണാമേട്ടിലെ
അപ്പൂപ്പൻതാടിയ്ക്ക് തീയാട്ട്
നല്ലൂർക്കോവിലില് ചിത്തിരപ്പെണ്ണിന്
പാലൂട്ട്
തട്ട്യാലും പോണില്ല മുട്ട്യാലും പോണില്ല
ചോണോനുറുമ്പ്
കുറുമാട്ടിപ്പാടത്തിപ്പം ചടുകുടു ചടുകുടു ചാടും
മേളം
മുട്ടാത്തൊരു മുറ്റത്തെല്ലാം വിത്തും കൈക്കോട്ടും
(കുറുമാട്ടി)
പൂവാൽത്തുമ്പീ - ചെറുപൂവാൽത്തുമ്പീ
പൂവാങ്കുഴലീ - നല്ല
പൂവാങ്കുഴലീ (പൊന്നാന)
Published by the catalogue editor. Rights remain with the original creators.