Susheela poster

1963 · song 7

Thaskaranalla Njan (Bharathastreekalthan)

From Susheela

Credits

Singer
PB Sreenivas KP Udayabhanu Prabha
Lyricist
Vallathol
Composer
V Dakshinamoorthy

Lyrics

തസ്കരനല്ല ഞാന്‍ തെമ്മാടിയല്ല ഞാന്‍ മുഷ്കരനല്ല ഞാന്‍ മുഗ്ദ്ധശീലേ ദേവിതന്‍ ദാസ്യം കൊതിക്കുമൊരുത്തന്‍ ഞാന്‍ ഈ വീടിവിടേയ്ക്കു ദാസഗൃഹം നമ്മുടെ സാമ്രാട്ടാം പൊന്തിരുമേനിയായ് സമ്മേളിപ്പിക്കുവാന്‍ വേണ്ടിയത്രേ ക്ഷേത്രത്തില്‍ നിന്നു തിരിച്ചുപോം ദേവിയെ സൂത്രത്തില്‍ ഞാനിങ്ങു കൊണ്ടു പോന്നു എന്‍ തമ്പുരാനുടെ അന്തപ്പുരത്തിലെ ഹിന്ദുസ്ത്രീയെന്നെന്നും ഹിന്ദുസ്ത്രീതാന്‍ അപ്പപ്പോള്‍ തന്നോടു ചേരും നദികളെ ഉപ്പു പിടിപ്പിക്കില്ലീ സമുദ്രം അന്യമതദ്വേഷമുണ്ടോ മുഹമ്മദ - മന്നോര്‍ മണികള്‍ക്കു പണ്ടു പണ്ടേ ഈ ഹുമയൂണ്‍ ചക്രവര്‍ത്തി വിശേഷിച്ചു മാഹിതാത്മാവതീ സാമ്യനിഷ്ഠന്‍ അള്ളാവിനൊപ്പമാക്കല്യന്‍ പ്രജകളി - ലെല്ലാം പുലര്‍ത്തുക സ്വസ്വധര്‍മ്മം നാളെയ്ക്കിവിടുന്നു ഭാരതാധീശ്വരി നാളെയ്ക്കീയുസ്മാനോ മുഖ്യമന്ത്രി ധീരനാം രാജാവേ സാധുവാം സ്ത്രീയുടെ ചാരിത്രം പോക്കൊല്ലേ...  പൃത്ഥ്വീശ്വരേശ്വര പത്തുനാളങ്ങുന്നു ഹൃത്തിനാല്‍ സേവിച്ച ദേവിയിതാ - പ്രത്യക്ഷയായ് വന്നു കാമം വരിച്ചുകൊള്‍ - ക്കെത്രയോ പേര്‍ക്കിഷ്ടമേകിയോനേ ഭദ്രേ ഭവതിയ്ക്കു സമ്മതം താനല്ലീ - ഭക്തനാമെന്നുടെ ദേവീപദം കന്യകയല്ലാ ഞാന്‍ കാന്തനെന്‍ പ്രാണനാ - ണന്യനെയപ്രീതി തോന്നരുതേ ആരങ്ങിവനെയീ മല്‍പ്രജാ ദ്രോഹിയെ - ക്കാരാഗ്രഹത്തിലടച്ചിടട്ടേ മങ്കേ കരയായ്ക മാലോകര്‍ കണ്ണീരെന്‍ ചെങ്കോലിതാഴിയിലേയ്ക്കൊഴുക്കും മാപ്പിളമാര്‍ ചെയ്ത തെറ്റു മറന്നു നീ - മാപ്പീ ഹുമയൂണിനേകിയാലും എന്നില്‍ തിരുവുള്ളമുണ്ടെന്നാകില്‍ ഭൃത്യന്റെ കുറ്റം പൊറുക്കുമാറാകണം മര്‍ത്ത്യനു കൈപ്പിഴ ജന്മസിദ്ധം ഗീരിതരചനു രോമാഞ്ചമേറ്റി ഹാ ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി

Published by the catalogue editor. Rights remain with the original creators.