1997 · song 5

Oru Kadha Parayaan

Credits

Singer
Biju Narayanan
Lyricist
S Ramesan Nair
Composer
Raveendran

Lyrics

ഒരു കഥ പറയാന്‍ ഒരു കഥ പറയാന്‍  ഒരു കഥ പറയാന്‍ വരൂ നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ നിലാവിൽ വികാരം നിൻ തംബുരുവിൽ താനേ പാടുന്നു  നിറഞ്ഞൊരീ സദസ്സിൽ കിനാക്കൾ വിടർന്നൊരീ മനസ്സിൽ (ഒരു കഥ...) മോഹമോ പൂമരം മേഘമോ ചാമരം പ്രേമമോ സാഗരം മാറുമോ മോതിരം ചിറകടിയാൽ കുയിലിണകൾ തഴുകുംനേരം പുതുമഴയിൽ കുളിരണിയും പുഴതൻ തീരം ദാഹം തീരാദാഹമായ് നീയെൻ മൂകവീണയിൽ വന്നേഴു  വർണ്ണമായലിഞ്ഞതെന്തിനായിരുന്നു (ഒരു കഥ...) ഓർമ്മതൻ ഓളവും സ്നേഹമാം തീരവും പാതിരാത്തെന്നലിൽ പുൽകിയോ തങ്ങളിൽ രജനികളിൽ മധുചഷകം നിറയും താളം മുടിയഴകിൽ വിരലൊഴുകും നിഴലിൻ മേളം മോഹം ഏതോ ജ്വാലയായ് നീയെൻ പാഴ്ഞരമ്പിലും വന്നാദിമന്ത്രമായ് തിളച്ചതെന്തിനായിരുന്നു (ഒരു കഥ...)

Published by the catalogue editor. Rights remain with the original creators.