Susheela poster

1963 · song 3

Kulirkaatte Nee

From Susheela

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

കുളിർ കാറ്റേ - നീ രവിയോടു പറയാമോ ചെന്ന്  ഹേമ തനിയെ നിൻ വരവു കാത്തിരിക്കുന്നുവെന്ന് കുളിർ കാറ്റേ - നീ രവിയോടു പറയാമോ ചെന്ന്  മധുരസമൊഴുകുന്ന മുരളിയുമായ് വന്ന് പൂവണി വല്ലിയിൽ തേൻ കുയിലായ് നിന്ന് മധുരസമൊഴുകുന്ന മുരളിയുമായ് വന്ന് പൂവണി വല്ലിയിൽ തേൻ കുയിലായ് നിന്ന് മലരമ്പൻ ഒളിയമ്പ് ചൊരിയുന്നുവെന്ന്... കുളിർ കാറ്റേ - നീ രവിയോടു പറയാമോ ചെന്ന്  താമരത്തളിർമെത്ത തൂമയിലൊരുക്കി ചന്ദനത്താലവും മാലയുമായ് വന്ന് താമരത്തളിർമെത്ത തൂമയിലൊരുക്കി ചന്ദനത്താലവും മാലയുമായ് വന്ന് മധുമാസനിശ നിന്നെ തിരയുന്നുവെന്ന് കുളിർ കാറ്റേ - നീ രവിയോടു പറയാമോ ചെന്ന്  ഹേമ തനിയെ നിൻ വരവു കാത്തിരിക്കുന്നുവെന്ന് കുളിർ കാറ്റേ - നീ രവിയോടു പറയാമോ ചെന്ന്

Published by the catalogue editor. Rights remain with the original creators.