1997 · song 2
Ee Gaanam Kelkkaathe
Credits
- Singer
-
KS Chithra
- Lyricist
-
ONV Kurup
- Composer
-
Raveendran
Lyrics
ഈ ഗാനം കേള്‍ക്കാതേ...
നീയെങ്ങോ...പോയ്
ഓ...പോരൂ രാവിൻ
രോമാഞ്ചം പൂചൂടീ...
നീയെങ്ങോ...പോയ്
ഓ...പോരൂ രാവിൻ
പൂമഞ്ചം പൂകി ഞാൻ
നീയെങ്ങോ...പോയ്
നിന്നിലലിയാം ഞാൻ
സോമരസമായ്...
നിന്നിൽ നിറയാമീ ലയലഹരി
നിന്നെ തേടും രാഗം ഞാൻ
എന്നിൽ പെയ്യും മേഘം നീ
നിന്നിൽ ചായും പുളകിത ലത ഞാൻ
ഈ ഗാനം കേള്‍ക്കാതേ...
നീയെങ്ങോ...പോയ്
നിൻ കരങ്ങൾ തേടും
മൺവിപഞ്ചി ഞാൻ...
മീട്ടി നീയുണർത്തൂ സ്വരലഹരി
ഓരോ പൂവും ഞാനല്ലോ
പൂവിൻ ലാസ്യം ഞാനല്ലോ
മാറിൽ ചായും മലരണിലത ഞാൻ
ഈ ഗാനം കേള്‍ക്കാതേ...
നീയെങ്ങോ...പോയ്
Published by the catalogue editor. Rights remain with the original creators.