1997 · song 2

Thrichembaram

Credits

Singer
Sindhu Devi
Lyricist
Chittoor Gopi
Composer
Nisari Ummer

Lyrics

തൃച്ചമ്പരം നടയില്‍ തിങ്കള്‍ക്കെടാവിളക്ക്  മുറ്റം മൂടും വെണ്ണിലാവേ  ചൊല്ലിടാം ഞാന്‍ ഒരു വാക്ക്  ഈ ഗ്രാമസൗന്ദര്യം എന്‍റെ മാത്രം  എന്‍റെ എന്‍റെ എന്‍റെ മാത്രം (തൃച്ചമ്പരം...) പ്രദക്ഷിണവീഥിയില്‍ തീര്‍ത്ഥാടകരായ്  നിഴലുകള്‍ പ്രണയിച്ചു നടന്നു  വലത്തേ ശീവേലിക്കല്ലില്‍ ഇരുന്നു ഞാന്‍ ഇനി വരാം കൗമാരം ഓര്‍ത്തു കണ്ണിനാല്‍ അന്നു നീ എയ്തൊരു*  അമ്പലം അല്ലേ സാക്ഷി ഈ അമ്പലം അല്ലേ സാക്ഷി  (തൃച്ചമ്പലം...) നടപ്പുരവീഥിയില്‍ വെൺപ്രാവുകളും കുറുകവേ എഴുന്നേറ്റു നടന്നു  പുറത്തേ മുറ്റത്തെ കല്‍ത്തൂണില്‍ ചാരി ഞാന്‍  ഒരു മാത്ര നിന്‍ മുഖം ഓര്‍ത്തു പണ്ടു നീ കാട്ടിയ കുസൃതികള്‍ക്കൊക്കെയും ആല്‍മരം അല്ലേ സാക്ഷി ഈ ആല്‍മരം അല്ലേ സാക്ഷി  (തൃച്ചമ്പലം...) ലാലല ലാലല ലലലാലാ എന്‍റെ എന്‍റെ എന്‍റെ മാത്രം...

Published by the catalogue editor. Rights remain with the original creators.