1997 · song 4
Kaarvarnane Kando Sakhi
Credits
- Singer
-
KJ Yesudas
- Lyricist
-
Kaithapram
- Composer
- Johnson
Lyrics
ആ……………………ആ..
കാർവർണ്ണനെ കണ്ടോ സഖീ…കാർവർണ്ണനേ.
കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും
വേണുഗാനമോർത്തുപോയി ഞാൻ…
കാർവർണ്ണനെ കണ്ടോ സഖീ…കാർവർണ്ണനേ.
പറയൂ വിമൂകയമുനേ യദുവംശനാഥനെവിടേ
വിരഹാർദ്രമീ ഗോകുലം(2)
പ്രിയഗോപവൃന്ദമോടെ കളിയായ് മറഞ്ഞുവോ..
ശ്യാമ മൃദുവദനൻ നി സ രി മ പ നി സ
നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ
കാർവർണ്ണനെ കണ്ടോ സഖീ…കാർവർണ്ണനേ.
മധുമാസചന്ദ്രലേഖേ ഗോപീവിലോലനെവിടേ..
ഇന്നെങ്ങു പോയ് മാധവൻ (2)
കാളിന്ദി തീരഭൂവിൽ എങ്ങോ മറഞ്ഞുവോ
രാസലയരമണൻ നി സ രി മ പ നി സ
നി സ രി മ പ സനിധപ ധപമഗ മഗരിസ നിസരിമപ
കാർവർണ്ണനെ കണ്ടോ സഖീ. ഘനനീലരാവിലിന്നും
വേണുഗാനമോർത്തുപോയി ഞാൻ…
കാർവർണ്ണനെ കണ്ടോ സഖീ…കാർവർണ്ണനേ
Published by the catalogue editor. Rights remain with the original creators.