Nee Varuvolam poster

1997 · song 3

Thaane poliyum

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
Johnson

Lyrics

താനേ പൊലിയും കൈത്തിരി പോലേ  തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ  മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ  തരളം തേങ്ങും തംബുരു പോലേ ഏതോ രാവിന്‍ കൂരിരുള്‍ പോലേ  എരിയും സൂര്യനില്‍ കിരണം പോലേ  മുറിവേല്‍ക്കും ഹൃദയം തഴുകാം  പനിനീര്‍ച്ചിറകിന്‍ കൂടു തരാം മിഴിനീര്‍ക്കുടിലിന്‍ തണലു തരാം (താനേ....) എങ്ങോ മായും ചന്ദ്രിക പോലേ  കരിയിലക്കാറ്റില്‍ തൂവല്‍ പോലേ  അലിവായ് നിന്‍ നെറുകില്‍ പുല്‍കാം  അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം കുളിരും മനസ്സായ് നീ ഉറങ്ങ് താനേ പൊലിയും കൈത്തിരി പോലേ  തരളം തേങ്ങും തംബുരു പോലേ ശരമുനയില്‍ പിടയും കിളിയേ  മനസ്സിലെ മൗനം നീ മറക്കൂ മറ്റൊരു രാഗം നീ പാടു താനേ പൊലിയും കൈത്തിരി പോലേ  തരളം തേങ്ങും തംബുരു പോലേ

Published by the catalogue editor. Rights remain with the original creators.