1963 · song 8

Thaaraakumaarikale

Credits

Singer
S Janaki
Lyricist
Vayalar
Composer
Br Lakshmanan

Lyrics

താരാകുമാരികളേ...   താരാകുമാരികളേ താഴെ വരൂ താഴെ വരൂ താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതൂ താരാകുമാരികളേ താഴെ വരൂ താഴെ വരൂ താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതൂ താരാകുമാരികളേ താഴേ പല്ലക്കു കൊണ്ടു വരാം  കല്ലുമാല കോര്‍ത്തു തരാം (2) തരിവളകള്‍ തീര്‍ത്തു തരാം  തല്പമൊരുക്കാം - പുഷ്പ തല്പമൊരുക്കാം  താരാകുമാരികളേ താഴേ ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക ജൂഡിയാ രാജധാനി അലങ്കരിക്കേ (2) ചിത്രകംബളം - കീര്‍ത്തിമുത്തുമണ്ഡപം നഗ്നപദം നഗ്നപദം നൃത്തമാടണം താരാകുമാരികളേ താഴേ തങ്കച്ചിലമ്പുകള്‍തന്‍ ഝിലുഝിലുമേളം സംഗീതസ്വരതരംഗ രംഗസംവിധാനം (2) സ്വപ്നം മയങ്ങുന്ന സ്വര്‍ണസിംഹാസനം സ്വര്‍ഗ്ഗമെങ്ങു  സ്വര്‍ഗ്ഗമെങ്ങു  സ്വര്‍ഗ്ഗമെങ്ങു സ്വര്‍ഗ്ഗമെങ്ങു  സ്വര്‍ഗ്ഗമെങ്ങു വേറെ താരാകുമാരികളേ താഴെ വരൂ താഴെ വരൂ താമരക്കണ്ണുകളാല്‍ തങ്ങളില്‍ തങ്ങളില്‍ കളമെഴുതൂ താരാകുമാരികളേ താഴേ

Published by the catalogue editor. Rights remain with the original creators.