1963 · song 7

Shaaronil Viriyum

Credits

Singer
P Susheela Kamukara
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ശാരോണില്‍ വിരിയും പനിനീര്‍മലര്‍ ഞാന്‍ താഴ്വര താമര ഞാന്‍ മുള്ളുകള്‍ക്കിടയില്‍ വിരിയും മലരേ ചൊല്ലുക നിന്‍ ഹൃദയം (ശാരോണില്‍... ) വിരിഞ്ഞ മാതളമലരൊളി മിഴിയില്‍ വിരുന്നൊരുക്കി നീ - ആര്‍ക്കായ്  വിരുന്നൊരുക്കി നീ കിനാവുപോലെന്‍ ഹൃദയം പൂകി കിരീടമേകിയതാര്‍ ചെങ്കോലേന്തിയ രാജാധിരാജന്റെ തേരൊലി കേള്‍പ്പൂ ഞാന്‍ - ദൂരെ തേരൊലി കേള്‍പ്പൂ ഞാന്‍ (ശാരോണില്‍... ) മിഴിയില്‍ നിറഞ്ഞ നിലാവേ മൊഴിയില്‍ പകര്‍ന്ന കിനാവേ അഴകിന്റെ മുന്തിരി തോട്ടങ്ങളാകവേ ആര്‍ നിനക്കേകിയെന്‍ പൂവേ (മിഴിയില്‍... ) കമനീയമീയനുരാഗം - അതിന്‍ കയ്യിലൊതുങ്ങുമീ ലോകം (2) നവജീവിതാനന്ദമേകുമാ നാകത്തില്‍ പോകുക നാമിനി വേഗം (2)

Published by the catalogue editor. Rights remain with the original creators.