1997 · song 8

Viralthumpil [M]

From Masmaram

Credits

Singer
Biju Narayanan
Lyricist
ONV Kurup
Composer
SP Venkitesh

Lyrics

വിരൽത്തുമ്പിലോരോ പൂവിൻ പുതുവർണ്ണരേണുക്കൾ മനസ്സിന്റെ ചിത്രപടത്തിൽ ഋതുശോഭയായ് അപ്സരസ്സുകൾ താഴെ നൃത്തമാടുവാൻ വന്നൂ താരകങ്ങളോ മുന്നിൽ താലമേന്തുവാൻ നിന്നൂ  (വിരൽ...) അർദ്ധനിമീലിതമാം  നേത്രനീലിമയിൽ വിഷാദ വിലോലമാം ഒരു സ്വപ്നത്തിൻ സംഗീതമോ ആടുന്ന മഞ്ചലിൽ പാടുന്ന മാരനും പായുന്നൊരശ്വത്തിലായുന്ന വീരനും താമരനൂലുകൊണ്ടങ്കികളാരു നെയ്തൂ (വിരൽ...) രാഗലോലുപനാം ദേവഗായകനേ വിലാസവിമോഹനം മലരമ്പെയ്ത മോഹങ്ങളോ വെണ്മേഘ* മൂവന്തി നെയ്തൊരു പൊന്നാട ചാർത്തവേ വിൺമേടയാകവേ വർഷാമയൂരങ്ങൾ  ഹർഷാരവം പെയ്തുവോ (വിരൽ...)

Published by the catalogue editor. Rights remain with the original creators.