1997 · song 1

Aaraaro Vijanathayil

From Masmaram

Credits

Singer
MG Sreekumar
Lyricist
ONV Kurup
Composer
SP Venkitesh

Lyrics

ആരാരോ വിജനതയിൽ മൂളുന്നു ആകാശം വീണ്ടുമിരുൾ മൂടുന്നു രാപ്പാർക്കാൻ എവിടെയൊരു കൂടാരം രാപ്പാടീ ചൊല്ലുമൊരു പുന്നാരം പുന്നാരം പാടുന്നു കാണാത്ത ഗന്ധർവൻ വിളിക്കുന്നതാരെ എന്നെയോ ചൊല്ലു നീ നീയുറങ്ങെന്നാരേ പാടുന്നൂ പ്രിയപ്പെട്ട സൈഗൾ ഞാനുറങ്ങില്ലിനി സ്വർണ്ണത്തിൽ താഴിട്ടു പൂട്ടിയൊരാ സ്വപ്നത്തിൻ പൂമേട കാണ്മതിനായ് ഈ യാത്രാ ഈ യാത്രാ നീളുന്നു  (ആരാരോ...) ചായുന്നു പൊൻവെയിൽ മായുന്നു കളിക്കൂട്ടുകാരും പോകയായ് ഏകനായ് തേടിയ മുന്തിരിത്തേൻതോപ്പും മണൽക്കാറ്റടിക്കേ വീണുവോ മാഞ്ഞുവോ ഈയുഷ്ണഭൂമിയിൽ വീണടിയാൻ ഈ വിധം കൺതുറന്നതെന്തിനു ഞാൻ ആരോടു ഞാൻ യാത്ര ചൊല്ലേണ്ടൂ ആരാരോ വിജനതയിൽ മൂളുന്നു ആകാശം വീണ്ടുമിരുൾ മൂടുന്നു രാപ്പാർക്കാൻ എവിടെയൊരു കൂടാരം രാപ്പാടീ ചൊല്ലുമൊരു പുന്നാരം പുന്നാരം

Published by the catalogue editor. Rights remain with the original creators.