Kudamattam poster

1997 · song 1

Anivairakkallumaala

From Kudamattam

Credits

Singer
KJ Yesudas KS Chithra
Lyricist
Kaithapram
Composer
Johnson

Lyrics

അണിവൈരക്കല്ലുമാല ചാർത്തിവന്നാൽ കളരിവിളക്കിലെ ദേവത നീ പഞ്ചശരങ്ങളോടെ മുന്നിൽ വന്നു നിൽക്കെ മന്മഥദേവനല്ലോ നീ ഓ...ഓ.... അരികിൽ വരൂ മഴവിൽക്കൊടിയേ (അണിവൈര) ആരോ മോഹനതംബുരു മീട്ടുന്നൂ പാർവ്വണചാരുതയലിയുന്നൂ പ്രിയരാവിൻ ചഷകം നിറയുന്നൂ (ആരോ) ദേവഗംഗപോലെ ആത്മരാഗമൊഴുകുന്നൂ ഇനി വൈകുവതെന്തേ, ഇതു പൗർണ്ണമിയല്ലേ എൻ മണിയറവാതിൽ തുറന്നെഴുന്നെള്ളൂ നീ (അണിവൈര) രാവിൻ പല്ലവപാണികൾ തഴുകുന്നു കാൽത്തളമേളമിതുയരുന്നു പ്രിയസഖിമാർ നടനം തുടരുന്നൂ (രാവിൻ) രാജഹംസമായി ചന്ദ്രലേഖയണയുന്നൂ ഇനി വൈകുവതെന്തേ, മദനോത്സവമല്ലേ ഇന്നലർശരപരിതാപം പാടിവരൂ നീ (അണിവൈര)

Published by the catalogue editor. Rights remain with the original creators.