1963 · song 1

Aakashathin Mahimaave

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

ആകാശത്തിന്‍ മഹിമാവേ ആശ്രയം നീയെന്‍ യഹോവേ ദൈവമേ നീയെനിക്കെന്നുമെന്നും നേര്‍വഴി കാട്ടേണമേ (ആകാശത്തിന്‍...) ഭൂമിയില്‍ വേവുമെനിക്കെന്നുമേ ക്ഷേമമരുളുന്നോരാട്ടിടയന്‍ പച്ചപ്പുല്‍തട്ടില്‍ ശയിപ്പിയ്കു നീ സ്വഛമാം പൂഞ്ചോല കാട്ടിടൂ നീ ആകാശത്തിന്‍ മഹിമാവേ...  നിന്‍ തിരുവുള്ളം നിറഞ്ഞിടുമീ - നീതിയാം പാതയില്‍ നിന്നിടുമ്പോള്‍ (2‍) കൂരിരുള്‍താഴ്വര എത്തിയാലും തീരെ ഭയമില്ലാ തമ്പുരാനേ ആകാശത്തിന്‍ മഹിമാവേ...  ആരും കൊതിക്കും പദവിയുമീ - പാരിലെ ഭാഗ്യവും തന്നവന്‍ നീ (2) എന്നാലും കര്‍ത്താവേ നീയെന്തിനായ് എന്നെയൊരംഗവിഹീനയാക്കി ആകാശത്തിന്‍ മഹിമാവേ ആശ്രയം നീയെന്‍ യഹോവേ ദൈവമേ നീയെനിക്കെന്നുമെന്നും നേര്‍വഴി കാട്ടേണമേ

Published by the catalogue editor. Rights remain with the original creators.