1963 · song 12

Vaadaruthee Malarini

Credits

Singer
P Leela KP Udayabhanu
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

വാടരുതീ മലരിനി അതിനെന്തു വേണം ആടകൾ വേണോ അലങ്കാരങ്ങൾ വേണോ മന്ദഹാസരസമിതു മായാതിരുന്നാൽ ഒന്നുമില്ലാശാ ഇനി എൻ ഹൃദയേശാ എൻ പ്രണയ വനികയിലെ പാരിജാതമേ പകരണമെൻ കരളിനു നീ നറുമണമെന്നും അലിയണമീ മുരളിയിലെൻ  മാനസമെന്നും നുകരണമീ ജീവിതത്തിൻ മധുരസമെന്നും പ്രേമമലർ മാലയിതു ചൂടണമെന്നും അനുരാഗ ഗീതമിതു പാടണമെന്നും (വാടരുതീ......) മഹിയിലൊരു പുരുഷനുതൻ ജീവിത സ്വർഗ്ഗം മതി കവരും മാനിനി തൻ പുഞ്ചിരിയല്ലോ മാനിനി തൻ ചിരി മായാൻ കാരണമെന്നെന്നും കണവനെ കാണാതിരിക്കും വേദനയല്ലോ എങ്കിൽ നിന്നെ വിട്ടിനി ഞാൻ മാറുകയില്ലാ എങ്കിലെന്റെ മന്ദഹാസം മായുകയില്ലാ പോകരുതീ പുതുവസന്തം ഇനിയൊരു നാളും പോകരുതെന്നരികിൽ നിന്നും ഇനിയൊരു നാളും വാടരുതീ മലരിനി അതിനെന്തു വേണം ആടകൾ വേണോ അലങ്കാരങ്ങൾ വേണോ മന്ദഹാസരസമിതു മായാതിരുന്നാൽ ഒന്നുമില്ലാശാ ഇനി എൻ ഹൃദയേശാ

Published by the catalogue editor. Rights remain with the original creators.