1997 · song 6

Vara chandralekhayalle

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

ആ.... വരചന്ദ്രലേഖയല്ലേ  സ്വരതാരഹാരമല്ലേ  ആ.... അറിയാതെ എന്റെ മാറിൽ  അലിയും പരാഗമല്ലേ  മുരളീമുകുന്ദനേ തേടി  ആ... അലയുന്ന രാധ നീയല്ലേ  മപധപ മഗരിഗ മഗരിഗ സനിസരി  സനിധപ ധനിസരിസ  വരചന്ദ്രലേഖയല്ലേ   സ്വരതാരഹാരമല്ലേ പൊൻവീണയാം തളിരുടലിൽ  വിരൽതൊടവേ - സുമധുര  സംഗീതം പകരുകയോ നീലവാർമിഴിയിൽ ആർദ്രഭാവലയ സാരസങ്ങൾ വിടരും - പിടയുമൊരു  നീലവാർമിഴിയിൽ ആർദ്രഭാവലയ  സാരസങ്ങൾ വിടരും  മഴമുകിൽ ചാന്തുവഴിയിൽ  മുടിയിഴത്തുമ്പ്‌ തഴുകാം  കുളുർ മണിക്കാറ്റിലുലയും  ചെറുചിരിത്തൂവൽ പൊതിയാം  മനസ്സിലെ മുകിൽ നിര തുരുതുരെ  വിതറിയ പകൽമഴ നനുനനയാം  വരചന്ദ്രലേഖയല്ലേ  സ്വരതാരഹാരമല്ലേ ശ്രീരാഗമായ്.... സ്വരസതിരിൽ ഇതളണിയും  ശ്രുതിലയ....  ശൃംഗാരം വിരിയുകയോ സാന്ധ്യനൂപുരവും ആർദ്രസാഗരവും  ഒന്നുചേർന്ന നിമിഷം - മനസ്സിലൊരു  സാന്ധ്യനൂപുരവും ആർദ്രസാഗരവും  ഒന്നുചേർന്ന നിമിഷം കുനുകുളിർ മഞ്ഞുപൊഴിയും  നിറനിഴൽക്കാവിലലയാൻ  ഒരു പകൽപക്ഷി കുറുകും നറുമലർക്കൊമ്പിലുലയാം  അരിയൊരു വനമുളമുരളിയിൽ  ഒഴുകുമൊരരുവിയിൽ  അലഞ്ഞൊറിയാം...

Published by the catalogue editor. Rights remain with the original creators.