Kalyana Kacheri poster

1997 · song 1

Mangala Melangal

Credits

Singer
KJ Yesudas
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ കല്യാണക്കച്ചേരി കിന്നാരം വേണം അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം തോം തകധിമി ധീം തകിലടി കാണാക്കിക്കിളി കളി വേണം   മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ കല്യാണക്കച്ചേരി കിന്നാരം വേണം അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം തോം തകധിമി ധീം തകിലടി കാണാക്കിക്കിളി കളി വേണം എങ്ങാനും പെണ്ണാളുണ്ടോ കരിമീനിൻ കണ്ണാളുണ്ടോ കാണാനോ ചന്തം വേണം ചിരിമുത്തിൻ മുത്തം വേണം പൊൻതരിവള തെന്നിമിന്നണം വെൺമണിക്കുട മോടി കൂട്ടണം കാർമുടിച്ചുരുൾ മുട്ടിൽ തട്ടേണം പൊൻതരിവള തെന്നിമിന്നണം വെൺമണിക്കുട മോടി കൂട്ടണം കാർമുടിച്ചുരുൾ മുട്ടിൽ തട്ടേണം ആദ്യത്തെ നോട്ടത്തിൽ അമ്മാവൻ വീഴേണം അമ്മയ്ക്കും പെങ്ങൾക്കും ആഹ്ലാദപ്പൂരം വേണം അങ്ങനെ പല നേർച്ച ശുഭസുന്ദരമാകേണം   മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ കല്യാണക്കച്ചേരി കിന്നാരം വേണം അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം തോം തകധിമി ധീം തകിലടി കാണാക്കിക്കിളി കളി വേണം നാൾകൊണ്ടോ മകമാകേണം നറുതിങ്കൾ മുഖമാകേണം വയനാടൻ മഞ്ഞൾ പോലേ  സ്വർണത്തിൻ വർണം വേണം ജാതകത്തിലെ നവഗ്രഹങ്ങൾ സൂര്യമണ്ഡലം ഉച്ചിയിൽ വേണം ഏഴരശ്ശനി എല്ലാം തീരേണം ജാതകത്തിലെ നവഗ്രഹങ്ങൾ സൂര്യമണ്ഡലം ഉച്ചിയിൽ വേണം ഏഴരശ്ശനി എല്ലാം തീരേണം കല്യാണം കഴിയുമ്പോൾ കല്യാണി കളവാണി നാട്ടാർക്കും വീട്ടാർക്കും പുന്നാരപ്പൂവാകേണം അങ്ങനെ പല നേർച്ച ശുഭസുന്ദരമാകേണം   മംഗളമേളങ്ങൾ നന്തുണി വാദ്യങ്ങൾ കല്യാണക്കച്ചേരി കിന്നാരം വേണം അമ്മാനക്കൂത്താട്ടം കുഴൽ വിളിയും വേണം നാടാകെ കൊടിയേറും സന്തോഷക്കുമ്മികൾ വേണം തോം തകധിമി ധീം തകിലടി കാണാക്കിക്കിളി കളി വേണം

Published by the catalogue editor. Rights remain with the original creators.