Kaliyattam poster

1997 · song 4

Kathivanoor Veerane

From Kaliyattam

Credits

Singer
Kallara Gopan
Lyricist
Kaithapram
Composer
Kaithapram

Lyrics

പൂവത്തറയിൽ പോന്നു വന്നവളേ ചെമ്മരത്തീയേ ദാഹിക്കുന്നൂ സംഭാരം തരുമോ ചെമ്മരത്തീയേ കതിവനൂർ വീരനേ നോമ്പു നോറ്റിരുന്നു മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി പൂങ്കോഴി കരഞ്ഞു കളിത്തോഴിയുറങ്ങി അവൾ മാത്രമുണ്ണാതെയുറങ്ങാതെ കഴിഞ്ഞു വില്ലാളിവീരനെ ഒരുനോക്കു കാണുവാൻ നൊമ്പരം പൂണ്ടവൾ മനം നൊന്തുപിടഞ്ഞു കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി ചെമ്മരത്തീയാ വേർവെണീറ്റു കതിവനൂരമ്മ കുടകു മലയിലെ കണ്ണേറാത്താഴ്വരയിൽ കളരികളേഴും കീഴടങ്ങി നിന്നു ഏഴാഴികളും പതിനേഴു മലയും കതിവനൂർ വീരനേ എതിരേറ്റു നിന്നു ഏഴിനും മീതെ മണിശംഖുമുഴങ്ങി വില്ലാളിവീരനെ മാളോരു വണങ്ങി കതിവനൂർ വീരനേ നോമ്പുനോറ്റിരുന്നു മാമയിൽപ്പീലിപോൽ അഴകോലും ചെമ്മരത്തി കേട്ടീലായോ നീ മകളേയെൻ ചെമ്മരത്തീയേ ആദിത്യ ചന്ദ്രന്മാർ ചതിയാലെ മറഞ്ഞൂ കളരി വിളക്കുകൾ കൊടുംകാറ്റിലണഞ്ഞു കലി തുള്ളിയുറയുന്ന കതിവനൂർ വീരനേ കുടകന്റെ കൈകൾ ചതി കൊണ്ടു ചതിച്ചു കണ്ണീരു വീണെൻ മലനാടു മുങ്ങീ പോർവിളി കേട്ടെന്റെ മനക്കോട്ട നടുങ്ങി കതിവനൂർ വീരന്റെ കഥ കേട്ടു പിടഞ്ഞു മാമയിൽപ്പീലി പോൽ അഴകോലും ചെമ്മരത്തി പൂങ്കോഴി കരഞ്ഞു തോഴിമാർ പിരിഞ്ഞു ചതിത്തീയിലവളന്നുടലോടെ മറഞ്ഞൂ കതിവനൂർവീരന്റെ കനലോടു ചേർന്നവൾ സ്വർഗ്ഗത്തിലേക്കൊരു കിളിയായ് പറന്നൂ

Published by the catalogue editor. Rights remain with the original creators.