Kaliyattam poster

1997 · song 1

Ennodenthinee Pinakkam

From Kaliyattam

Credits

Singer
Bhavana Radhakrishnan
Lyricist
Kaithapram
Composer
Kaithapram

Lyrics

എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ ) മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾ കുറിവരച്ചു  കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ ) കാല്പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും കാൽത്തളക്കിലുങ്ങാതെ നടക്കും,  ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )

Published by the catalogue editor. Rights remain with the original creators.