Ithaa Oru Snehagaadha poster

1997 · song 1

Indraneelaraavu

Credits

Singer
KS Chithra Biju Narayanan
Lyricist
Kaithapram
Composer
Johnson

Lyrics

ഇന്ദ്രനീലരാവുപോലെ തരളമായ് രാഗലോലയാം സന്ധ്യയായ് പാഴ്മരുഭൂവില്‍ പുതുമഴതൂവും തിരുഹൃദയം പോലെ യമുനേ പാടൂ പ്രിയഗീതം ഇന്ദ്രനീലരാവുപോലെ തരളമായ് ഇന്ദ്രനീലരാവുപോലെ തരളമായ് ഈ വേളയില്‍ മധുരോദാരയായ് പ്രാണതന്ത്രി മീട്ടി മെല്ലെ ഉണരൂ ദേവീ (2 ) ദിവ്യമാം സംഗീതമായ് ആയിരം ജന്മങ്ങളില്‍ തേടീ നിന്‍ കാരുണ്യം നീയരുളിയ തിരുവായ് മൊഴി മധുരംമധുരം ഇന്ദ്രനീലരാവുപോലെ തരളമായ് നിന്‍ സാന്ദ്രമാം ചേതോഹാരിയാം സ്നേഹഗാഥയോതിടുന്നു വർണ്ണക്കിളികള്‍ (2) മാനസം വാചാലമായ് ആര്‍ദ്രമായ്‌ തേന്‍ ചിന്തുകള്‍ വിടരുന്നൂ വചനങ്ങള്‍ വെൺചന്ദ്രിക വീണൊഴുകിയ കനവിന്‍ പുഴയില്‍ ഇന്ദ്രനീലരാവുപോലെ തരളമായ് രാഗലോലയാം സന്ധ്യയായ് പാഴ്മരുഭൂവില്‍ പുതുമഴതൂവും തിരുഹൃദയം പോലെ യമുനേ പാടൂ പ്രിയഗീതം ഇന്ദ്രനീലരാവുപോലെ തരളമായ് ഇന്ദ്രനീലരാവുപോലെ തരളമായ്

Published by the catalogue editor. Rights remain with the original creators.