1963 · song 1
Araamathin Sundariyalle
Credits
- Singer
-
S Janaki
- Lyricist
-
Abhayadev
- Composer
- V Dakshinamoorthy
Lyrics
ആരാമത്തിൻ സുന്ദരിയല്ലേ
ആരും നിന്നിൽ മയങ്ങുകയില്ലേ
അഴകിൻ റാണിയല്ലേ - അരിമുല്ലേ
നീയെന്റെ ജീവനല്ലേ
(ആരാമത്തിൻ... )
നല്ല നല്ല മുത്തുമണിപ്പല്ലുകൾ കാട്ടി
ആരെ നോക്കി ചിരിക്കുന്നു നീ മണവാട്ടി
ആനന്ദത്തിൻ കാര്യമെന്ത്
അണിഞ്ഞൊരുങ്ങാൻ കാര്യമെന്ത്
ആരു വന്നു നിൻ കരളിൻ വാതിലിൽ മുട്ടി
(ആരാമത്തിൻ... )
ആരെയെങ്കിലും മനസ്സാ നീ വരിച്ചുവോ
ആത്മനാഥനായവനെ സ്വീകരിച്ചുവോ
പ്രേമമെന്ന പേരു കേട്ടു
പ്രണയ മധുരഗാനം കേട്ടു
മധുനുകരാൻ വന്നവനെ വിശ്വസിച്ചുവോ
(ആരാമത്തിൻ... )
Published by the catalogue editor. Rights remain with the original creators.