1997 · song 4
Kunjikuyil paattil
Credits
- Singer
-
MG Sreekumar
Sujatha Mohan
- Lyricist
-
Gireesh Puthenchery
- Composer
- SP Venkitesh
Lyrics
കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം
മുത്തുമഴ കാറ്റില്‍ നനയാം നനയാം
ചില്ലുമണിതൂവല്‍ പൊതിയാം പൊതിയാം
പാല്‍പ്പുഴതന്‍ പൂപ്പടവില്‍
ചേര്‍ന്നൊഴുകീടാം സല്ലീലം
കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം
തെന്നിത്തെന്നിപ്പായും മാന്‍കുരുന്നേ
കണ്ണില്‍ക്കണ്ണില്‍ കാണും പൊന്‍കനവേ
തമ്മില്‍ത്തമ്മില്‍ കോര്‍ക്കും പൂനിലവേ
ഉള്ളിന്നുള്ളില്‍ മേയും വാര്‍മയിലേ
ആരോ മീട്ടും വല്ലകിയില്‍
ആരും മൂളാ ഭൈരവിയായ്
കൂടെ വരൂ കൂട്ടു വരൂ
തൂവല്‍ പൊന്‍മൈനേ
(കുഞ്ഞിക്കുയില്‍...)
പീലിക്കതിര്‍ വീശും പൂപ്പാടം
മഞ്ഞക്കിളിപ്പെണ്ണിന്‍ സല്ലാപം
നെഞ്ചില്‍ ശ്രുതിമീട്ടും ആലാപം
മെയ്യില്‍ പടര്‍ന്നേറും സിന്ദൂരം
എങ്ങോ പെയ്യും പൂമുകിലില്‍
ആരോ പാടും പല്ലവിയില്‍
വീണലിയാൻ ചേര്‍ന്നുരുകാൻ
കാണാ കാറ്റായ് വാ
കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം
വെള്ളിത്തിങ്കൾ കൂട്ടില്‍ ശൃംഗാരം
മുത്തുമഴ കാറ്റില്‍ നനയാം നനയാം
ചില്ലുമണിതൂവല്‍ പൊതിയാം പൊതിയാം
പാല്‍പ്പുഴതന്‍ പൂപ്പടവില്‍
ചേര്‍ന്നൊഴുകീടാം സല്ലീലം
Published by the catalogue editor. Rights remain with the original creators.