Prasanna poster

1950 · song 6

Jaathivairam Neethirahitham

From Prasanna

Credits

Singer
ML Vasanthakumari
Lyricist
Abhayadev
Composer
Jnanamani

Lyrics

ജാതിവൈരം നീതിരഹിതമി- തരുതേ നാട്ടാരേ കരുതുക ഒന്നായൊരു ജാതിയായ് കഴിയണം ചിരം നാം ആരാണവശരോടുവാൻ നാം ഒരുപോലിവിടെ വളർന്നോര് മാതാസർവ്വജനനിയീ പ്രിയധരണി ആരാണിവിടന്യരായ് പ്രിയം പെടും വീട്ടിൽ ഒരു മാനസരായി നാം മാനവരാ‍കവേ മാറും ദിനം കാണുവതെന്നു നാടേ- സഹജനനിണമണിയാൻ കൊതിയിനി വെടിയൂ നീ വർഗ്ഗീയതേ വർഗ്ഗീയതേ നേതാ മതവിരോധ ദാതാ ഇനിമേൽ ജനഹിതൈക ഹോതാ ആ മോഹവലയിൽ വീഴാതെ നാം താഴാതെ നാം തൻ പാവനനാട്ടിനെ തകർക്കാൻ വാശിയിലോടുമീ ജാതീയതാ- മൃഗത്തോടെതിരിടാൻ കൂടുക തോഴരേ വർഗ്ഗീയതാ മദത്തോടെതിരിടാൻ ഓതുവിനോതുവിൻ ഒരു ജാതിയിഹ മനുജർ നാം‍

Published by the catalogue editor. Rights remain with the original creators.