1997 · song 7

Vaathil Thurakkoo [M]

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Bombay Ravi

Lyrics

വാതിൽ തുറക്കൂ നീ കാലമേ കണ്ടൊട്ടെ സ്നേഹ സ്വരൂപനെ കുരിശിൽ പുളയുന്ന നേരത്തും ഞങ്ങൾക്കായ് പ്രാർഥിച്ച യേശു മഹേശനെ ( വാതിൽ..) അബ്രഹാം പുത്രനാം ഇസ് ഹാക്കിൻ വംശീയ വല്ലിയിൽ മൊട്ടിട്ട പൊൻ പൂവേ കണ്ണീരിലാഴുമ്പോൾ കൈ നീ തരേണമേ കടലിനു മീതേ നടന്നവനേ (വാതിൽ..) മരണ സമയത്തെൻ മെയ് തളർന്നീടുംപ്പോൾ അരികിൽ നീ വന്നണയേണമേ (2) തൃക്കൈകളാലെന്റെ ജീവനെ ടുത്തു നീ റൂഹാദ കുദിശയിൽ ചേർക്കേണമേ ( വാതിൽ..)

Published by the catalogue editor. Rights remain with the original creators.