1997 · song 3

Thoo Vennilavu [F]

Credits

Singer
Radhika Thilak
Lyricist
PK Gopi
Composer
Vijayakumar

Lyrics

തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും മയില്‍പ്പീലിയാണു നീ ഗോപികേ തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി നീലക്കടമ്പിലെല്ലാം കണിമഞ്ഞ് മലര്‍ചൂടി ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍ കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു  കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി ആതിരക്കുളിര്‍വാനില്‍ വരമഞ്ഞു പൊടി തൂവി നിറമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍ ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും  ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും മയില്‍പ്പീലിയാണു നീ ഗോപികേ തൂവെണ്ണിലാവിന്റെ സംഗീതമാണു നീ പൂത്തകിനാവിലെ മന്ദാരമാണു നീ

Published by the catalogue editor. Rights remain with the original creators.