1997 · song 2

Kathiroli Kunjuthinkal [M]

From Bhoopathi

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

കതിരൊളി കുഞ്ഞു തിങ്കൾ വാവോ ഒരു മണിത്തെന്നൽപോലെ വാവോ കിനിഞ്ഞൊഴുകും കണിയമൃതും കരൾകവരും കൽക്കണ്ടവും കണികണ്ടു മാമുണ്ണാനായ് വായോ കതിരൊളി കുഞ്ഞു തിങ്കൾ വാവോ മയിൽപ്പീലി പൂമേട എൻ നെഞ്ചം മഴവിൽക്കിനാവിന്റെ തോരണം മധുരാഗത്താരാട്ടു മൂളുമ്പോൾ തളരാതെ ഞാനേകും താളങ്ങൾ പൂമ്പൈതലേ പാൽത്തെന്നലേ വാർമൈനതൻ വെൺതൂവലേ വരൂ നീ വരൂ നീ കിനാക്കാണും കണ്ണീർക്കൂടോരം കതിരൊളി കുഞ്ഞു തിങ്കൾ വാവോ ഒരു മണിത്തെന്നൽപോലെ വാവോ ഇളനീരിൽ നീരാടി ആടേണം മഷിതേച്ച കൺപീലി മിന്നേണം നാത്തുമ്പിൽ നാമങ്ങൾ പൂക്കേണം നലമോടെ ജന്മങ്ങൾ താണ്ടേണം എന്നോമലേ പൊന്നാമ്പലേ  ചേലോലുമെൻ ചെന്താമരേ വരൂ നീ വരൂ നീ എങ്ങോ തേങ്ങും പാട്ടിൻ കൂടോരം കതിരൊളി കുഞ്ഞു തിങ്കൾ വാവോ ഒരു മണിത്തെന്നൽപോലെ വാവോ കിനിഞ്ഞൊഴുകും കണിയമൃതും കരൾകവരും കൽക്കണ്ടവും കണികണ്ടു മാമുണ്ണാനായ് വായോ കതിരൊളി കുഞ്ഞു തിങ്കൾ വാവോ

Published by the catalogue editor. Rights remain with the original creators.