1997 · song 1

Evide Nin Daivaamsham

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Mohan Sithara

Lyrics

എവിടെ നിൻ ദൈവാംശം  എവിടെ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം കനിവാർന്നനിൻ പ്രിയമാനസം കളിവീണപോൽ മൂകമായി തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം എവിടെ നിൻ ദൈവാംശം  എവിടെ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം വ്യാമോഹമായി മനസ്സിന്റെ മന്ത്രം  ഹൃദയം വെറും യന്ത്രമായി അറിയുന്നുവോ നീ നിനക്കുള്ളതെല്ലാം കാലങ്ങൾതൻ ശില്പജാലം ഇനിയെന്തിനീ രോദനം  ഇനിയെന്തിനീ മർമ്മരം  പോകയായ് പോകയായ് സ്നേഹസന്ധ്യാ  പെയ്തുപോയ് സാന്ദ്രമാം ബാഷ്പധാരാ ഹൃദയധാര എവിടെ നിൻ ദൈവാംശം  എവിടെ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം പാടുന്നുവല്ലോ തളിർക്കുന്ന മോഹം കദനം ശിരോലേഖനം ശോകാന്തരാഗം തുളുമ്പുന്ന മൗനം വെറുതേ വിതുമ്പുന്നിതാ ഇനിയെന്തിനീ മധുകണം ഇനിയെന്തിനീ സ്വരലയം യാത്രയായ് യാത്രയായ് മാർഗ്ഗദീപം  മൂകമാം മന്ത്രമീ സ്വർഗ്ഗവീണാ ഉദയവീണ എവിടെ നിൻ ദൈവാംശം  എവിടെ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം കനിവാർന്നനിൻ പ്രിയമാനസം കളിവീണപോൽ മൂകമായി തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം തേങ്ങുന്നിതാ കനവിൽ കണ്ണീർക്കുടം എവിടെ നിൻ ദൈവാംശം  എവിടെ നിൻ ശ്രീലോകം ഓർമ്മയായ് സ്നേഹമന്ത്രം

Published by the catalogue editor. Rights remain with the original creators.