Anubhoothi poster

1997 · song 1

Adukkumthorum

From Anubhoothi

Credits

Singer
KJ Yesudas
Lyricist
MD Rajendran
Composer
Shyam

Lyrics

ആ...ആ.ആ..ആ.ആ അടുക്കുന്തോറും അകലെ അകലേ സമസ്യയാകും സംഗമങ്ങൾ അകലുന്തോറും തീരമണയും ജന്മമേതോ ബന്ധനം അനന്തതേ അപാരതേ കാവൽ നിൽക്കും കാലമേ സാക്ഷി നീ ഹൃദയരാഗം തരളമാകും നിമിഷമുണരും സുകൃതങ്ങളേ അഭയമന്ത്രം ആശാതരംഗം കനവിലാളും കൈവല്യനാളം ഇരുളിലലിയുന്നു മിഥുനാത്മഗീതം വ്യർത്ഥതാപങ്ങളോ മറയുന്ന ജലരേഖയോ വിധിയുടെ ലയഭംഗമോ (അടുക്കുന്തോറും...) മുഖപടങ്ങൾ ചിതറി വീഴും നിഴലിൽ മിന്നും വ്യാമോഹമേ ചുവരില്ലാതെ എഴുതുന്ന ചിത്രം മധുവില്ലാതെ പൊഴിയും വസന്തം തിരിയിലെരിയുന്നു നിർമ്മാല്യ ശലഭം ജന്മശാപങ്ങളോ ജനിമൃതി ദുഃഖങ്ങളോ ജഗതി തൻ ജഗശാപമോ (അടുക്കുന്തോറും...)

Published by the catalogue editor. Rights remain with the original creators.